loan

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തും ജില്ലാ വ്യവസായ ഓഫീസും സംയുക്തമായി കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിൽ ലോൺ, ലൈസൻസ് മേള സംഘടിപ്പിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. ദാനി മേള ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി കെ.എ, പഞ്ചായത്ത് അംഗങ്ങളായ മേരി കുര്യാക്കോസ്, സൽമ പരീദ് ,രേഖ രാജു, മുൻ അംഗം വി.വി ജോണി, ബെന്നി എന്നിവർ സംസാരിച്ചു. താലൂക്ക് വ്യവസായ ഓഫീസർ ബാബുരാജ് ക്ലാസ് നയിച്ചു.