അങ്കമാലി: കാലടി-അത്താണി മേഖലയിൽ 18 വ്യാഴാഴ്ച മുതൽആരംഭിക്കാനിരുന്ന ബസ് സമരം മാറ്റിവച്ചു. തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ വേതന വർദ്ധന തൊഴിൽ ഉടമകൾ തത്വത്തിൽ അംഗീകരിച്ചതിനെ തുടർന്നാണ് സമരം മാറ്റിയത്. റോജി. എം. ജോൺ എം.എൽ.എയുടെയും ജില്ലാ ലേബർ ഓഫീസർ വി. കെ. നവാസിന്റെയും അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വേതന വർദ്ധനവ് സംബന്ധിച്ച് സെപ്തംബർ 16 ഉച്ചയ്ക്ക് 3 മണിക്ക് തുടർ ചർച്ച നടത്താനും തീരുമാനിച്ചു. യോഗത്തിൽ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളും തൊഴിൽ ഉടമ പ്രതിനിധികളും പങ്കെടുത്തു.