
പള്ളുരുത്തി : സി.പി.എം കുമ്പളങ്ങി നോർത്ത് ലോക്കൽ കമ്മിറ്റി നിർമ്മിച്ച വീടിന്റെ താക്കോൽ സമർപ്പണം ജില്ലാ സെക്രട്ടറി സി എൻ. മോഹനൻ നിർവഹിച്ചു. ജെയ്സൻ ടി. ജോസ് അദ്ധ്യക്ഷനായി.അസുഖ ബാധിതനായ വള്ളനാട്ട് ഗിരീഷും കുടുംബവും സ്വന്തമായി വീടില്ലാതെ വലഞ്ഞപ്പോഴാണ് കുമ്പളങ്ങി നോർത്ത് ലോക്കൽ കമ്മിറ്റി കനിവ് ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി വീട് നിർമ്മിച്ച് നൽകിയത്. കെ. ജെ. മാക്സി എം. എൽ. എ, ജോൺ ഫെർണാണ്ടസ്, പി. എ. പീറ്റർ, അഡ്വ. ടി. വി.അനിത, കെ. കെ. സുരേഷ് ബാബു, എൻ. എസ്. സുനീഷ്, ജോബി പനക്കൽ, ബിന്ദു ജോണി, നിത സുനിൽ, അഡ്വ. മേരി ഹർഷ,കെ. പി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.