
വൈപ്പിൻ: എടവനക്കാട് കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ കർഷക ദിനത്തിൽ മികച്ച കർഷകരെ ആദരിച്ചു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി.കെ. ഷജ്‌ന, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എ.ജോസഫ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ.സാജിത്ത്, കെ.ജെ.ആൽബി, വി.കെ.ഇക്ബാൽ, ട്രീസ ക്ലീറ്റസ്, ബിന്ദു ബെന്നി, സി.ഡി.എസ് ചെയർപേഴ്‌സൺ ഗിരിജ ഷാജി, കെ.യു. ജീവൻമിത്ര, പി.എച്ച്. ബക്കർ എന്നിവർ സംസാരിച്ചു.