തൃക്കാക്കര: തൃക്കാക്കര കൃഷിഭവന്റെയും മുനിസിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനാചരണം ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സ്മിത സണ്ണി, സുനീറ ഫിറോസ്, റാഷിദ് ഉള്ളംപിള്ളി സോമി റെജി, നൗഷാദ് പല്ലച്ചി, എം.കെ.ചന്ദ്രബാബു, കാർഷിക വികസന സമിതി അംഗങ്ങളായ എൻ.ജയദേവൻ,ടി.എ. സുഗതൻ തുടങ്ങിയവർ സംസാരിച്ചു.
നഗരസഭയിലെ മുതിർന്ന കർഷകനായ പോൾ മാത്യു ചക്കാലിക്കലിനെയും മികച്ച കർഷകരെയും ആദരിച്ചു.