തൃക്കാക്കര: കേരള കർഷക സംഘം തൃപ്പുണിത്തുറ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി എരൂർ മേഖലാ കമ്മിറ്റികൾ സംഘടിപ്പിച്ച കാർഷിക സെമിനാർ കർഷക സംഘം ഏരിയാ സെക്രട്ടറി സി.കെ. റെജി ഉദ്ഘാടനം ചെയ്തു. ഷെനു മാത്യു അദ്ധ്യക്ഷത വഹിച്ചു. വി.പി ബിജു, കർഷക സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം വി.ജി സുധി കുമാർ, ടി .ജി. ബിജു, സുധ നന്ദകുമാർ എന്നിവർ സംസാരിച്ചു. സംയോജിത കൃഷി എന്ന വിഷയം പളളിയാക്കൽ സഹകരണ ബാങ്ക് മുൻ സെക്രട്ടറിയും ബാങ്ക് ബോർഡ് മെമ്പറുമായ എം.പി വിജയൻ ഉദ്ഘാടനം ചെയ്തു.