ravunni

ആലുവ: ആലുവ യു.സി.കോളേജിൽ നടക്കുന്ന ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ ലൈബ്രറിയൻമാരെ കുറിച്ച് ഡോ. രാവുണ്ണി രചിച്ച 'മഹാന്മാ ഗ്രന്ഥശാല മാറ്റു ദേശം' എന്ന കവിതയിലെ കഥാപാത്രമായ ജയൻ അവണ്ണൂരും കവിയും പങ്കെടുത്ത് അനുഭവങ്ങൾ പങ്കുവെച്ചത് വേറിട്ട അനുഭവമായി.

പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലൈബ്രറിയൻമാരുടെ സംഗമം ഡോ. രവുണ്ണി ഉദ്ഘാടനം ചെയ്തു. ജയൻ അവണൂരിനെ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണൻ ആദരിച്ചു.

ലൈബ്രറിയും ലൈബ്രറിയനും എന്ന വിഷയത്തിൽ ജയൻ അവണൂർ പ്രഭാഷണം നടത്തി. ഭരണഘടനയുടെ ദർശനം എന്ന വിഷയത്തിൽ ടി.ആർ. വിനോയ് കുമാർ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഷെറിന ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, പ്രസിഡന്റ് പി.കെ. സോമൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിമാരായ വി.കെ. ഷാജി, ഒ.കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. പുസ്തകോത്സവം ഇന്ന് സമാപിക്കും.