കൊച്ചി: എറണാകുളം ഈയാട്ടുമുക്കിൽ ഓട്ടോ റിക്ഷകൾ തമ്മിൽ കൂട്ടിയിച്ച് ഡ്രൈവർക്കും യാത്രക്കാർക്കും ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. രണ്ട് പേരുടെ കൈകാലുകൾക്ക് പൊട്ടലുണ്ട്. അമിതവേഗത്തിൽ എത്തിയ ഓട്ടോ മറ്റൊരു ഓട്ടോയി​ലേക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോകൾമറിഞ്ഞു. നാട്ടുകാരെത്തിയാണ് യാത്രക്കാരെയും ഡ്രൈവർമാരെയും ആശുപത്രിയിലെത്തിച്ചത്. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.