kklm

കൂത്താട്ടുകുളം: ശ്രീനാരായണഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷങ്ങളുടെ തുടക്കം കുറിച്ച് എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം 224-ാം നമ്പർ ശാഖാ അങ്കണത്തിൽ പ്രസിഡന്റ് വി.എൻ. രാജപ്പൻ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് പി.എൻ . സലിം കുമാർ സെക്രട്ടറി തിലോത്തമ ജോസ് യൂണിയൻ കൗൺസിലർ ഡി.സാജു എന്നിവർ സംസാരിച്ചു. യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി എം.ആർ.സജിമോൻ , ശാഖാ ഭരണ സമിതി അംഗങ്ങളായ പി.എൻ. ഭാസ്കരൻ ,എൻ.എം.ഷിജു, സി.വി.ബിജു, സി.കെ.ബിജു, എൻ.റ്റി. പ്രകാശ്, ദിവാകരൻ തലച്ചിറ, ജ്യോതി അനിൽ, ലൈജു, എ.ബി.സുധാകരൻ, പി.പി.മനോജ് എന്നിവർ പങ്കെടുത്തു.