മൂവാറ്റുപുഴ: 2022 അദ്ധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൂവാറ്റുപുഴ അജു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഭ പുരസ്കാരം നൽകി ആദരിക്കുന്നു. നാളെ ഉച്ചകഴിഞ്ഞ് 2.30ന് മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിഭാ പുരസ്കാര സമർപ്പണം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ കോളേജ് മാനേജർ വി.കെ.നാരായണൻ അദ്ധ്യക്ഷത വഹിക്കും. മുൻ എം.പി. അഡ്വ. ജോയ്സ് ജോർജ് പുരസ്കാരങ്ങൾ കൈമാറും. എസ്.ഇ.ആ.ടി മുൻ ഡയറക്ടർ ഡോ.ജെ.പ്രസാദ് അദ്ധ്യാപകരെ ആദരിക്കും. ശ്രീനാരായണ കോളേജ് ഒഫ് എഡ്യുക്കേഷൻ പ്രിൻസിപ്പൽ ഡോ.പി.ജെ.ജേക്കബ്, എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.രാധാകൃഷ്ണൻ, ഹെഡ്മിസ്ട്രസ് വി.എസ്.ധന്യ,​ അജു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് കെ.തമ്പാൻ,​ കുമാരനാശാൻ പബ്ലിക് ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് എന്നിവർ സംസാരിക്കും.