തൃക്കാക്കര : തൃക്കാക്കര നഗരസഭ പണി പൂർത്തികരിച്ച പൊതു മാർക്കറ്റ് ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. കാക്കനാട് മാർക്കറ്റ് പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൻ അജിത തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് .ചെയർമാൻ എ.എ. ഇബ്രാഹിം കുട്ടി , സ്ഥിരം സമതി അദ്ധ്യക്ഷൻമാരായ സ്മിത സണ്ണി, സുനീറ ഫിറോസ് , റാഷിദ് ഉള്ളംപിള്ളി, സോമി റെജി, പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു, എം.ജെ. ഡിക്സൻ, വാർഡ് കൗൺസിലർ വി.ഡി. സുരേഷ് എന്നിവർ പ്രസംഗിച്ചു