chottanikkara-gp

ചോറ്റാനിക്കര: കർഷക ദിനത്തിന്റെ ഭാഗമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് കൃഷിദർശൻ വിളംബര ജാഥയും കർഷക അവാർഡ് വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. സിജു , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി മനോഷ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂലിയറ്റ് ടി. ബേബി, വാർഡ് അംഗങ്ങളായ ഷിൽജി രവി, പി.വി. പൗലോസ്, പ്രകാശ് ശ്രീധരൻ , ദിവ്യ ബാബു, ഇന്ദിര ധർമ്മരാജൻ, ലേഖ പ്രകാശൻ , റെജി കുഞ്ഞൻ, മിനി പ്രദീപ്, കൃഷി അസിസ്റ്റൻറ് ജോഷി പോൾ, കണയന്നൂർ സർവീസ് ബാങ്ക് പ്രസിഡന്റ് എം.ഡി. കുഞ്ചേറിയ, കൃഷി ഓഫീസർ മഞ്ജു റോഷിനി, കാർഷിക വികസന സമിതി അംഗം ജി. ജയരാജ് എന്നിവർ സംസാരിച്ചു.
പി.വി വർഗീസ് (മികച്ച നെൽ കർഷകൻ) എസക്കിയെൽ പൗലൊസ് (സമ്മിശ്ര കർഷകൻ), സി.എ.പുരുഷോത്തമൻ (ജൈവ കർഷകൻ), അഖില സജീവ് (വിദ്യാർത്ഥി കർഷക), ആശാ കുമാരി (എസ്.സി വിഭാഗം കർഷക), രാമചന്ദ്രൻ (ക്ഷീര കർഷകൻ), റൂബൻ റെജി (യുവ കർഷകൻ), ജിജോ പൗലൊസ് (മത്സ്യ കർഷകൻ), ഷൈനി തോമസ് (വനിതാ കർഷക), മാധവൻ (മുതിർന്ന കർഷകത്തൊഴിലാളി), തങ്കമ്മ (കർഷകത്തൊഴിലാളി വനിത), വി.എസ്.സതീദേവി (മുതിർന്ന കർഷക) എന്നിവരെ ആദരിച്ചു.
ഹരിത കർമ്മ സേനാ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, പാടശേഖര സമിതി അംഗങ്ങൾ, കാർഷിക സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ വിളംബര ജാഥയിൽ പങ്കെടുത്തു.