
കോതമംഗലം: എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സി.പി.എം, ഡി.വൈ.എഫ്.ഐ പുലിമല ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ആന്റണി ജോൺ എം. എൽ.എ ഉദ്ഘാടനം ചെയ്തു. കെ.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. അനു വിജയനാഥ്, ലിസി ജോസഫ്, എസ്.എം.അലിയാർ, സിജി ആന്റണി,ലീല ജോയി, എ.യു.സിദ്ധിഖ്, ജോബി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.