1

തോപ്പുംപടി: ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ കൊച്ചി മേഖലാ സമ്മേളനവും ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും തോപ്പുംപടി റൊസാരിയോ ഹാളിൽ നടന്നു. മേഖലാ പ്രസിഡന്റ് ഫ്രെഡി അൽമേട അദ്ധ്യക്ഷത വഹിച്ചു. കാറ്ററിംഗ് രഗത്ത് 25 വർഷത്തിൽ ഏറെയായി പ്രവർത്തി ക്കുന്നവരെ ആദരിച്ചു. ലൈസൻസില്ലാതെ കാറ്ററിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരെ ഉപരോധിക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ. വർഗ്ഗിസ് ഉദ്ഘാടനം ചെയ്തു. ആൻസൺ റൊസാരിയോ, റോബിൻ കെ. പോൾ ജി. ബി. പീറ്റർ, കെ.പി. ചെറിയാൻ, സുനിൽ ഡാനിയേൽ, സെഫിൻ ജോർജ്, അജയ്, വിജയ ലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.