കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് ഇളബ്രയിൽ ഐ.സി.ഡിപി സബ് സെന്റർ തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എം.മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ, എം.എം.അലി, എൻ.ബി.ജമാൽ, ബീന ബാലചന്ദ്രൻ, സത്താർ വട്ടക്കുടി തുടങ്ങിയവർ പങ്കെടുത്തു.