
കിഴക്കമ്പലം: പൂക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല ബാലവേദി സംഘടിപ്പിച്ച കലോത്സവം 2022 സമാപിച്ചു. സമാപന സമ്മേളനം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കെ.വി. ഏലിയാസ്, ജോഷി ജോർജ്, ജയൻ പൂക്കാട്ടുപടി, മഹാത്മാഗാന്ധി സർവകലാശാല റാങ്ക് ജേതാവ് അനില കെ. മുരളി, വായനശാലാ പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, വ്യവസായ പ്രമുഖൻ ഡോ.ജോർജ് ആന്റണി കുരീയ്ക്കൽ, സി. ജി. ദിനേശ് തുടങ്ങിയവർ സംസാരിച്ചു.