നെടുമ്പാശേരി: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് ആദരിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പ്രദീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ നായണപിള്ള, ബ്ലോക്ക് അംഗം ദിലിപ് കപ്രശേരി, ആന്റണി കയ്യാല, ജെസി ജോർജ്, ബിജി സുരേഷ്, എ.വി.സുനിൽ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ സി, പ്ലസ് ടു അവാർഡ് ദാനവും നടത്തി.