tvs
ടി.വി.എസ് മോട്ടോർ കമ്പനി ഡെപ്യൂട്ടി ജി.എം വികാസ് സിക്ക ടി.വി.എസ് റോണിൻ കൊച്ചിയിൽ അവതരിപ്പിക്കുന്നു

കൊച്ചി: പ്രമുഖ വാഹന നിർമ്മാതാക്കളായ ടി.വി.എസ് മോട്ടോർ കമ്പനി മോഡേൺ-റെട്രോ മോട്ടോർസൈക്കിളായ ടി.വി.എസ് റോണിൻ കേരളത്തിൽ അവതരിപ്പിച്ചു. പുതി​യ ജീവിതശൈലിക്ക് ഇണങ്ങുന്ന രീതിയിൽ സ്‌റ്റൈൽ, ടെക്‌നോളജി, റൈഡിംഗ് എക്‌സ്പീരിയൻസ് എന്നിവയോടെയാണ് ടി.വി.എസ് റോണിൻ രൂപകൽപന ചെയ്തിരിക്കുന്നത്.

ഡ്യുവൽചാനൽ എ.ബി.എസ്, വോയ്‌സ് അസിസ്റ്റൻസ്, മെച്ചപ്പെട്ട കണക്റ്റിവിറ്റി തുടങ്ങി നിരവധി ആകർഷകമായ സാങ്കേതികവിദ്യയും സൗകര്യങ്ങളുമുള്ള മോട്ടോർസൈക്കിളാണിത്.

അനായാസ കസ്റ്റമൈസേഷനുള്ള കോൺഫിഗറേറ്റർ, സ്മാർട്ട് ഡിജിറ്റൽ ക്ലസ്റ്റർ, എ.ആർ എക്‌സ്പീരിയൻസ് എന്നിവയിലൂടെ ഡിജിറ്റൽ റൈഡിംഗ് അനുഭവമാണ് ടി.വി.എസ് റോണിൻ ഉപഭോക്താക്കൾക്ക് നൽകുകയെന്ന് ടി.വി.എസ് മോട്ടോർ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമൽ സംബ്ലി പറഞ്ഞു.

മൂന്ന് വേരിയന്റുകളിൽ ലഭ്യമാകുന്ന വിവിധ വേരിയന്റുകൾക്ക് 1,49,000 മുതൽ 1,68,750 വരെയാണ് കേരളത്തിലെ എക്‌സ്- ഷോറൂം വില.