നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ അകപ്പറമ്പ് ഗ്രൗണ്ടിനെ സംസ്ഥാന സർക്കാരിന്റെ 'കളിക്കളം' പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കും. ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. സ്‌പോർട്ട് കേരള ഫൗണ്ടേഷൻ പരിശോധന നടത്തി ഡി.പി.ആർ തയ്യാറാക്കും. എം.എൽ.എയുടെ നിവേദനത്തെ തുടർന്നാണ് ഗ്രൗണ്ടിനെ 'കളിക്കളം' പദ്ധതിയിൽ ഉൾപ്പെടുത്തിയത്.