
ആലുവ: കേരള കോൺഗ്രസ് (ജേക്കബ്) നിയോജകമണ്ഡലം കമ്മിറ്റി 'സ്‌നേഹത്തണൽ' പദ്ധതിയുടെ ഭാഗമായി ആലുവ സെന്റ്.മേരീസ് എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് കുടകൾ സമ്മാനിച്ചു. പാർട്ടി ഉന്നതാധികാര സമിതി അംഗവും നിയോജകമണ്ഡലം പ്രസിഡന്റുമായ പ്രിൻസ് വെള്ളറക്കൽഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്ലാഡ്‌സിക്ക് കുടകൾ കൈമാറി.ടൗൺ മണ്ഡലം പ്രസിഡന്റ് ജോൺസൺ ചൂരമന അദ്ധ്യക്ഷത വഹിച്ചു. നിബിൻ അലോഷ്യസ്, സിബി ജോർജ്, സന്തോഷ് മാത്യു എന്നിവർ പങ്കെടുത്തു.