തൃപ്പൂണിത്തുറ: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഉദയംപേരൂർ സൃഷ്ടി കൾച്ചറൽ സൊസൈറ്റി വായനശാലയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ പഠന പരമ്പര ആരംഭിച്ചു. ക്ലാസിന്റെ ഉദ്ഘാടനം ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളി നിർവഹിച്ചു.
പ്രസിഡന്റ് കെ.പി. രവികുമാർ അദ്ധ്യക്ഷനായി. 'ഇന്ത്യൻ ഭരണഘടനയുടെ ആമുഖം' എന്ന വിഷയത്തിൽ അഡ്വ. വി.കെ. കിഷോർ ആദ്യ ക്ലാസെടുത്തു. പി.കെ. രഞ്ചൻ, കെ.ആർ. അശോകൻ, എൻ.പി. ശിശുപാലൻ, വി.കെ. പ്രദീപ്കുമാർ, കെ.എസ്. നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ സി, ബി.ടെക് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ദേവബാല, എം.ബി. അക്ഷിത എന്നിവരെ ആദരിച്ചു. ജോയിന്റ് സെക്രട്ടറി പി.എസ്. സജീവ് സ്വാഗതവും ജെ.ആർ. ബാബു നന്ദിയും പറഞ്ഞു.