alankkod

നെടുമ്പാശേരി: പാറക്കടവ് സർവീസ് സഹകരണ ബാങ്ക് കാർഷി സേവനകേന്ദ്രം സംഘടിപ്പിച്ച 53 ദിവസം നീണ്ടുനിന്ന സഹകരണ കാർഷികോത്സവം സമാപിച്ചു. സമാപന സമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എം.സാബു അദ്ധ്യക്ഷത വഹിച്ചു. മികച്ച കർഷകർക്കും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവനും കൃഷി ഓഫീസർ കെ. അനിതയും ചേർന്ന് അവാർഡുകൾ നൽകി.
സ്വാതന്ത്ര്യസമര സേനാനി കെ.ജി.നമ്പ്യാർ അനുസ്മരണം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ നിർവഹിച്ചു. ഗാന്ധിജിയുടെ ആത്മകഥ വിതരണവും കെ.കെ.കെ. പിഷാരടി സ്മാരക വിദ്യാഭ്യാസ എൻഡോവ്‌മെന്റ് വിതരണവും ബാങ്ക് സെക്രട്ടറി അനിത പി. നായർ നിർവഹിച്ചു. മികച്ച ഗ്രന്ഥശാലാ പ്രവർത്തകനും പുരസ്‌കാര ജേതാവുമായ എം.ആർ.സുരേന്ദ്രനെയും ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ആശ ദിനേശൻ, ടി.വി.ജോഷി, കെ.കെ.കൃഷ്ണൻകുട്ടി, ഡോ. സ്റ്റീഫൻ പാനിക്കുളങ്ങര എന്നിവർ സംസാരിച്ചു.