
പറവൂർ: വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്കോളർഷിപ്പ്, എൻഡോവ്മെന്റ് വിതരണം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ കെ. ആന്റണി ജോസഫ്, പറവൂർ അസി.രജിസ്ട്രാർ ടി.എം. ഷാജിത, ലക്ഷ്മി കോളേജ് പ്രിൻസിപ്പൽ എം.വി.ജോസ്, ഭരണസമിതി അംഗങ്ങളായ കെ.എസ്. ജനാർദ്ദനൻ, രാജു ജോസ്, ബാങ്ക് സെക്രട്ടറി കെ.എസ്. ജയ്സി തുടങ്ങിയവർ സംസാരിച്ചു. ബാങ്കിന് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കറ്റ് വെഞ്ചൂറ അസോസിയേറ്റ്സ് ലീഡ് ഓഫീസർ വരുൺ ഗണേഷിൽ നിന്ന് ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് ഏറ്റുവാങ്ങി. സ്വാതന്ത്ര്യദിനാഘോഷളുടെ ഭാഗമായി നടത്തിയ ക്വിസ്, ദേശഭക്തിഗാന മത്സരങ്ങളിലെ വിജയികൾക്ക് അവാർഡ് സമ്മാനിച്ചു.