പറവൂർ: കർക്കടക മാസാചരണത്തോടനുബന്ധിച്ച് മാല്യങ്കര എസ്.എൻ.എം കോളേജിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ രാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു. ഗണിത ശാസ്ത്രവിഭാഗം വിദ്യാർത്ഥികളായ പി.ആർ.രസിയ, കെ.ഡി. ടിനു എന്നിവർ ഒന്നാം സ്ഥാനവും സ്വാശ്രയ വിഭാഗം ബി.ബി.എ വിദ്യാർത്ഥികളായ അദ്വൈത്, കെ.ബി. നന്ദന എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അദ്ധ്യാപകരായ ഡോ. പി.ജി.രഞ്ജിത്ത്, സോനു വി. സാഗർ, സജീവ് സദാനന്ദൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. മലയാള വിഭാഗം അദ്ധ്യാപകരായ എം.പി.വിജി, ടി.എസ്.ഷിജി എന്നിവർ നേതൃത്വം നൽകി.