sn

ആലുവ: തോട്ടുമുഖം ശ്രീനാരായണഗിരി എൽ.പി സ്‌കൂളിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. ശ്രീനാരായണ സേവിക സമാജം മാനേജർ പത്മിനി ദേശീയപതാക ഉയർത്തി. ഹെഡ്മിസ്ട്രസ് പി.ജി. ദിവ്യ, പി.ടി.എ പ്രസിഡന്റ് വി.ആർ.കൃഷ്ണകുമാർ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് കീഴ്മാട് റേഷൻകട കവലയിൽ നിന്ന് സൊസൈറ്റിപ്പടിയിലേക്ക് റാലി നടന്നു. സ്വാതന്ത്ര്യസമര സന്ദേശം പ്രചരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങൾ റാലിക്ക് കൊഴുപ്പേകി. കീഴ്മാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.നാസി, മാതൃസംഗമം ചെയർപേഴ്‌സൺ ഷാഹിന ഷമീർ, പി.ടി.എ വൈസ് പ്രസിഡന്റ് റിസാന റഷീദ്, മാതൃസംഗമം വൈസ് ചെയർപേഴ്‌സൺ ആതിര ഷൈമോൻ, പി.ടി.എ അംഗം സുരേഷ്, എം.കെ.രാജീവ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.