
മൂവാറ്റുപുഴ: ദ്വാപരയുഗസ്മരണകൾ ഉണർത്തി രാധാ, കൃഷ്ണ വേഷമണിഞ്ഞ ബാലികബാലന്മാർ നഗരവീഥികളിൽ നിറഞ്ഞതോടെ മൂവാറ്റുപുഴ അമ്പാടിയായി മാറി. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വെള്ളൂർക്കുന്നം, ഉന്നക്കുപ്പ, തെക്കൻക്കോട്, നന്ദനാർപുരം, ശിവപുരം, തൃക്ക, മുടവൂർ, മുറിക്കല്ല്, കാവുംപടി, വാഴപ്പിള്ളി, കൃഷ്ണപുരം, കിഴക്കേക്കര, ഹോസ്റ്റൽപടി, എസ്.എൻ.ഡി.പി ജംഗ്ഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച ഉപശോഭായാത്രകൾ വെെകിട്ട് പി.ഒ .ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി നഗരംചുറ്റി വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ സമാപിച്ചു.
തൃക്കളത്തൂർ അയോദ്ധ്യ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീരാമസ്വാമി ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച ശോഭയാത്ര മണ്ണൂർ ജംഗ്ഷനിൽ എത്തി തിരിച്ച് ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. തൃക്കളത്തൂർ പള്ളിമറ്റത്ത് കാവിൽ നടന്ന ശോഭയാത്രയിൽ നിരവധി ഭക്തജനങ്ങളും, രാധാകൃഷ്ണ വേഷധാരികളും പങ്കെടുത്തു. വാളകം വെട്ടിക്കാവ്, കുന്നയ്ക്കാൽ, ആവണംകോട് ധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാരംഭിച്ച ശോഭായാത്രകൾ വൈദ്യശാലപ്പടിയിൽ സംഗമിച്ച് നെടുങ്ങാൽ ക്ഷേത്രത്തിൽ സമാപിച്ചു. റാക്കാട് കാരണാട്ട്ക്കാവിൽ നിന്ന് ആരംഭിച്ച ശോഭായാത്ര കോയക്കാട്ട് സമാപിച്ചു. ആയവന, അഞ്ചൽപ്പെട്ടി തൃപ്പൂരത്ത് ക്ഷേത്രം, തോട്ടഞ്ചേരി പറമ്പഞ്ചേരി 'ഇഞ്ചക്രാന്തി, ഏനാനെല്ലൂർ, മാറാടി , വടക്കൻ മാറാടി, മുളവൂർ, തൃക്കളത്തൂർ, പേഴയ്ക്കാപ്പിള്ളി, പള്ളിച്ചിറങ്ങര, കല്ലൂർക്കാട്, മഞ്ഞള്ളൂർ, വള്ളിക്കുന്ന്, മണലിപ്പീടിക വടവുകോട്, വേങ്ങാച്ചുവട്, പാലക്കുഴ, പായിപ്ര മാനാറി എന്നിവിടങ്ങളിലും ശോഭയാത്ര നടന്നു. പായിപ്ര ഭണ്ഡാര കവലയിൽ നിന്ന് ആരംഭിച്ച ശോഭയാത്ര സൊസെെറ്റിപ്പടി , കിണറുപടി, സമഷ്ടിപടി, കാവുംപടി, സ്ക്കൂൾപടി, മാനാറി മില്ലുംപടി ചുറ്റി കാഞ്ഞിരക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു.