little-hearts-school-

പറവൂർ: കാർഷികോത്സവത്തോടനുബന്ധിച്ച് പറവൂർ ലിറ്റിൽ ഹാർട്സ് സ്കൂളിൽ ഗ്രീൻ ക്ളബ്ബിന്റെ പച്ചക്കറിത്തോട്ടത്തിലെ വിളവെടുത്തു. സ്കൂൾ ചെയർപേഴ്സൺ നാൻസി സെബാസ്റ്ര്യൻ വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.പുഷ്പലത, വൈസ് പ്രിൻസിപ്പൽ മായ വി. മേനോൻ, അദ്ധ്യാപകരായ രൂപ ആർ. പ്രഭു, പി.പി.നിഷ, പി. ശ്രീലത എന്നിവർ സംസാരിച്ചു. കാർഷികോത്പന്ന പ്രദർശനവും നടന്നു.