നെടുമ്പാശേരി: അത്താണി ഐശ്വര്യ നഗർ വായനശാലയിൽ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികാഘോഷം നടന്നു. 75 വയസുകാരിയായ സുശീല ചാക്കോ ദേശീയപതാക ഉയർത്തി. വാർഡ് അംഗം ജോബി നെൽക്കര സ്വാതന്ത്ര്യദിന സന്ദേശം നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് അവാർഡ് നൽകി. സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബാൾ ടീം അംഗമായ അഖിൽ പ്രവീണിനെ അനുമോദിച്ചു. പ്രസിഡന്റ് സുരേഷ് അത്താണി, സെക്രട്ടറി ജിമ്മിച്ചൻ ജോൺ, പി.ജി. അനിൽകുമാർ, റോഷിൻ കുഞ്ഞവര, കെ.നാരായണൻ, പി.ജി. പ്രവീൺകുമാർ, തോമസ് മലമേൽ, ക്ലോയിഡ് സി. മേത്തി, രാജേഷ് , കെ.കെ. മോഹനൻ, എം.കെ.ഷാജി, ചന്ദ്രു കുഞ്ഞുമോൻ, സ്മിത ബിജു, ജിൻസി ടീച്ചർ, മേരി ജോസ്, മേഴ്‌സി കുഞ്ഞവര, മേഴ്‌സി വിൽസൺ, മിവ വിൽസൺ എന്നിവർ നേതൃത്വം നൽകി.