avard

മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി എകോപന സമിതി പേഴക്കാപ്പിള്ളി യൂണിറ്റ് മർച്ചന്റ് അക്കാഡമി അവാർഡ് വിതരണം നടത്തി. അനുമോദന സമ്മേളനം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബും മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എം.ജെ. റിയാസും ഉദ്ഘാടനം ചെയ്തു. ഹോട്ടൽ വ്യാപാരി അബ്ദുൾ ജബ്ബാർ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. 60 വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമെന്റോയും കൈമാറി. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് പി.എ.കബീർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി പി.സി.മത്തായി,​ ട്രഷറർ എം.എ.നാസർ, അലക്സാണ്ടർ ജോർഡി , കെ.ഇ.ഷാജി , പി.എം. നവാസ്, ടി.എൻ. മുഹമ്മദ് കുഞ്ഞ് , സുലേഖ അലിയാർ, മിനി ജയൻ എന്നിവർ സംസാരിച്ചു.