
ആലുവ: ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കഡൻറി സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്നതിന് വിജയോത്സവം സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു.
ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് വൈ. സുധാംശു വിശിഷ്ടാതിഥിയായി. എസ്.എൻ.ഡി.പി യോഗം ട്രസ്റ്റ് വിദ്യാഭ്യാസ സെക്രട്ടറി സി.പി.സുദർശനൻ പുരസ്‌കാര സമർപ്പണം നടത്തി. സസ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ധ്യാപിക നിത്യ മദനനെ ആദരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സീമ കനകാംബരൻ,ഹെഡ് മാസ്റ്റർ സന്തോഷ് വി. കുട്ടപ്പൻ, പി.ടി.എ പ്രസിഡന്റ് ഷിമി രാജേഷ്, വാർഡ് കൗൺസിലർ ശ്രീലത രാധാകൃഷ്ണൻ, എം.കെ. രാജീവ്, സ്റ്റാഫ് പ്രതിനിധി സി.എസ്. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. നിത്യ മദനൻ, അഭിരാമി ജയകുമാർ, ഖദീജ നർഗീസ് എന്നിവർ മറുപടി പ്രസംഗം നടത്തി.