കൂത്താട്ടുകുളം: വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്ക് ജന്മാഷ്ടമി നാളിൽ മാനവ സേവാട്രസ്റ്റ് പുരസ്കാര വിതരണം നടത്തി. സിനിമാ താരം ഗായത്രി അരുൺ അവാർഡുകൾ കൈമാറി. ഗുരുശ്രേഷ്ടാ അവാർഡ് ജേതാവും മികച്ച അദ്ധ്യാപകനുമായ എൻ.സി.വിജയകുമാറിന് അദ്ധ്യാപക കീർത്തി അവാർഡ് സമ്മാനിച്ചു.
മാദ്ധ്യമ രംഗത്ത് മികവു പുലർത്തിയ ദൃശ്യ ടി.വി റിപ്പോർട്ടർ മനു അടിമാലിക്ക് മാദ്ധ്യമ കീർത്തി അവാർഡ് നൽകി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളിയായ പണ്ടപ്പിള്ളി സി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ഉഷാകുമാരിക്ക് ആരോഗ്യ കീർത്തി അവാർഡും സമ്മാനിച്ചു.