പറവൂർ: സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പുരസ്കാര വിതരണം സബ് കളക്ടർ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. കൈത്തറിക്ക് ഒരു കൈത്താങ്ങ് പദ്ധതിയുടെ കൂപ്പൺ വിതരണവും ഉത്സവകാല വായ്പ വിതരണവും അദ്ദേഹം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് വി.ബി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഫോർട്ടുകൊച്ചി ആർ.ഡി ഓഫീസിലേക്ക് ബാങ്ക് നൽകിയ കമ്പ്യൂട്ടർ സബ് കളക്ടർ ഏറ്റുവാങ്ങി സീനിയർ സൂപ്രണ്ട് ടോമി സെബാസ്റ്റ്യന് കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് പി.എം. ഷൈനി. കെ.വി. വിജു, ടി.എസ്.ഇന്ദിര, കെ.കെ.കപിൽ, പി.ജെ.വോൾഗ, എം.എ. ഷിബു എന്നിവർ സംസാരിച്ചു.