
കോലഞ്ചേരി: പട്ടിമറ്റത്ത് ഹിന്ദു ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഹൈന്ദവ സമുദായ സംഘടനകളും ബാലഗോകുലവും സംയുക്തമായി ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. കലാസാംസ്കാരിക സന്ധ്യ, നൃത്തശില്പങ്ങൾ, മഹാശോഭയാത്ര, ഹൈന്ദവ മഹാസംഗമം, നഗര സങ്കീർത്തനം, ഉറിയടി, മയിൽപ്പീലി പുരസ്കാര സമർപ്പണം, സാംസ്കാരിക സമ്മേളനവും നടന്നു. പട്ടിമറ്റം, കുമ്മനോട്, ഞാറള്ളൂർ, ചെങ്ങര, അയ്യനത്ത്കാവ് ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ശോഭയാത്രകൾ സംഘടിപ്പിച്ചു. കലാസാംസ്കാരിക സന്ധ്യ വിഷ്ണു എം. വാര്യത്ത് ഉദ്ഘാടനം ചെയ്തു. സിനിമാതാരം സുമേഷ് ചന്ദ്രൻ വിശിഷ്ടാ തിഥിയായി. സ്വാഗത സംഘം പ്രസിഡന്റ് മനോജ് കാരമൂട് അദ്ധ്യക്ഷനായി. കെ.കെ.ഹരിദാസ്, ബാലഗോകുലം മേഖലാ ഉപാദ്ധ്യക്ഷൻ എൻ.കെ.പ്രവീൺ, നന്ദു സുകുമാരൻ, എം.എ.അയ്യപ്പൻ, ടി.എൻ.രാജപ്പൻ, കെ.വി.കുഞ്ഞുമോൻ, അനിരുദ്ധൻ നായർ, സി.കെ.സുരേഷ്, എം.എൻ.മഹേഷ്, പി.എസ്. സുധൻ, സുനിൽ ഇടിയാരത്ത്, അരുൺ മാളികയിൽ, കെ.സി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.