vallathol

പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല ബാലവേദി സംഘടിപ്പിച്ച സംഘടിപ്പിച്ച കലോത്സവം സമാപിച്ചു. എഴുനൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വിവിധ വിദ്യാഭ്യാസ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. കിഴക്കമ്പലം ഗ്രാമപഞ്ചയാത്ത് മുൻ പ്രസിഡന്റ് കെ.വി. ഏലിയാസ്, കാർട്ടൂണിസ്റ്റ് ജോഷി ജോർജ്, കവി ജയൻ പുക്കാട്ടുപടി, സർവകലാശാല റാങ്ക് ജേതാവ് അനില കെ. മുരളി, വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, വ്യവസായി ഡോ. ജോർജ് ആന്റണി കുരീയ്ക്കൽ, സി.ജി ദിനേശ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.