
കളമശേരി : ഫാക്ട് ടൗൺഷിപ്പ് , വടക്കുംഭാഗം, പാട്ടുപുരയ്ക്കൽ, പാറയ്ക്കൽ, പുത്തൻ പുര, എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച ശോഭായാത്രകൾ ഫാക്ട് കവലയിൽ സംഗമിച്ച് മഹാശോഭയാത്രയായി ഏലൂർ നാറാണത്ത് ക്ഷേത്രത്തിൽ സമാപിച്ചു.
കിഴക്കുംഭാഗം ദേവി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭയാത്ര അലുപുരം കൂട്ടക്കാവ് ഭഗവതി ക്ഷേത്രത്തിലും മുട്ടാർ ഭുവനേശ്വരി ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭയാത്ര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ എത്തി വലം വച്ച് മഞ്ഞുമ്മൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.