വൈപ്പിൻ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലെ ശ്രീ കൃഷ്ണ ജയന്തി ആഘോഷം വൈപ്പിൻ കരയെ ഭക്തിനിർഭരവും വർണ്ണാഭവുമാക്കി. വിവിധ സ്ഥലങ്ങളിലായി 31 ശോഭയാത്രകളിൽ ഉണ്ണിക്കണ്ണൻമാരും ഗോപികമാരും അണിനിരന്നു. വാദ്യമേളങ്ങളോടെയുള്ള ശോഭയാത്രകൾ ക്ഷേത്രസന്നിധികളിൽ സമാപിച്ചു. ഉറിയടി, വെണ്ണ കഴിക്കൽ, പ്രസാദ വിതരണം തുടങ്ങിയവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുഴുപ്പിള്ളി ബാലകൃഷ്ണക്ഷേത്രത്തിൽ ബാലയൂട്ട് നടത്തി.

കോവിലകത്തും കടവ് ഗുരുമന്ദിരം, കോവിലുങ്കൽ ക്ഷേത്രം, മുനമ്പം അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളിലെ ശോഭ യാത്രകൾ പള്ളിപ്പുറം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. ചെറായി ശങ്കരാടി ലൈൻ കിഴക്ക്, ശങ്കരാടി ലൈൻ പടിഞ്ഞാറ്, തിരുമനാം കുന്ന് ക്ഷേത്രം, പട്ടേരി കുളങ്ങര കിഴക്ക്, രക്തശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട ഘോഷയാത്രകൾ ചെറായി ഗൗരീശ്വര ക്ഷേത്രത്തിൽ സമാപിച്ചു.

അയ്യമ്പിള്ളി മഹാദേവ ക്ഷേത്രം, തറവട്ടം ക്ഷേത്രം, ചെറുവൈപ്പ് രാജലങ്കാര മൂർത്തി ക്ഷേത്രം, പള്ളത്താംകുളങ്ങര പടിഞ്ഞാറ്, തുണ്ടിപ്പുറം കാളിനാഗ കാവ്, കുഴുപ്പിള്ളി പാലത്തിന് കിഴക്ക് , ജനത പടിഞ്ഞാറ് വെള്ളാള ക്ഷേത്രം, എടവനക്കാട് മായബസാർ എന്നിവിടങ്ങളിലെ ശോഭയാത്രകൾ പള്ളത്താംകുളങ്ങര ക്ഷേത്രത്തിൽ സമാപിച്ചു.

എടവനക്കാട് അണിയൽ കടപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര അണിയൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും നായരമ്പലം ധർമ്മശാസ്ത്ര ക്ഷേത്രം, കൊച്ചമ്പലം, നെടുങ്ങാട് പുളിയാംപുള്ളി എന്നിവിടങ്ങളിൽ നിന്നുള്ളവ നായരമ്പലം ശങ്കര നാരായണ ക്ഷേത്രത്തിലും സമാപിച്ചു. ഞാറക്കൽ ആറാട്ട് വഴി പുത്തൻപുരക്കൽ ക്ഷേത്രം, കടപ്പുറം ബാല മുരുക ക്ഷേത്രം, കടപ്പുറം വടക്ക് പദ്മജന്റെ വസതി, അപ്പങ്ങാട് കാഞ്ഞിരക്കാട്ട് ധർമ്മദൈവ ക്ഷേത്രം, പെരുമ്പിള്ളി ശ്രീ രാമചന്ദ്രനഗർ, എളങ്കുന്നപ്പുഴ ധർമ്മ ശാസ്ത്ര ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭ യാത്രകൾ ഞാറക്കൽ ബാല ഭദ്ര ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു. മുരിക്കുംപാടം വരദാംബിക ക്ഷേത്രം, പുതുവൈപ്പ് ഷണ്മുഖാനന്ദ ക്ഷേത്രം, പള്ളത്ത് ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ഘോഷയാത്ര അഴീക്കൽ മല്ലികാർജുന ക്ഷേത്രത്തിലും അവസാനിച്ചു.