കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌പോർട്‌സ് സെന്ററിനോട് അനുബന്ധിച്ചു നിർമിക്കുന്ന ഇൻഡോർ വോളിബാൾ കോർട്ടിന്റെ നിർമാണോദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിച്ചു. ഇതോടനുബന്ധിച്ച് കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് എൽദോസ്‌ പോളിനും ആദ്യകാല പരിശീലകൻ എം.പി.ബെന്നിയ്ക്കും സ്വീകരണം നൽകി. സ്‌കൂൾ ബോർഡ് ചെയർമാൻ ഫാ.ജേക്കബ് കുര്യൻ അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ അഡ്വ.മാത്യു പി.പോൾ, മുൻ മാനേജർ ഫാ.സി.എം.കുര്യാക്കോസ്, പി.ടി.എ പ്രസിഡന്റ് ജയിംസ് പാറേക്കാട്ടിൽ, ട്രസ്റ്റിമാരായ ബാബു പള്ളിയ്ക്കാക്കുടിയിൽ, ബെന്നി നെല്ലിയ്ക്കാമുറി, പ്രിൻസിപ്പൽമാരായ ഹണി ജോൺ, കെ.ഐ.ജോസഫ്, കെ.ടി.സിന്ധു തുടങ്ങിയവർ സംസാരിച്ചു.