വൈപ്പിൻ: വൈപ്പിൻ സർവീസ് പെൻഷനേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനോദ്ഘാടനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. നായരമ്പലത്ത് നിർവഹിച്ചു. പ്രസിഡന്റ് ഡോ. കെ.എസ്. പുരുഷൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി എസ്. ശർമ്മ മുഖ്യപ്രഭാഷണം നടത്തി. ഡോ. പ്രവീൺ പൈ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ഇക്ബാൽ, ബാങ്ക് പ്രസിഡന്റ് ടി.എ.ജോസഫ്, കൊച്ചി അസി. രജിസ്ട്രാർ പി.എസ്. ശുഭ, സെക്രട്ടറി കെ.എം. ബാബു, അമ്മിണി ദാമോദരൻ എന്നിവർ സംസാരിച്ചു.