
വൈപ്പിൻ: പള്ളിപ്പുറം പട്ടികജാതി-പട്ടികവർഗ സർവീസ് സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് എൻ.എ. രാജു അദ്ധ്യക്ഷത വഹിച്ചു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ജില്ലാ പഞ്ചായത്ത് അംഗം എം.ബി.ഷൈനി, പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി.എബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തിനി പ്രസാദ്, സംഘം സെക്രട്ടറി ധന്യ ബാബു, ബോർഡ് അംഗങ്ങളായ പി.ബി.സജീവൻ, പി.കെ.രാധാകൃഷ്ണൻ, ബിന്ദു തങ്കച്ചൻ എന്നിവർ സംസാരിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആർച്ച മാധവ്, ശിവപ്രിയ , എൻജിനിയർ ടി.കെ.രാജൻ, കോൺട്രാക്ടർ കെ.എ.റഷീൻ, സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പട്ടികജാതി സഹകരണ സംഘമായി തിരഞ്ഞെടുക്കപ്പെട്ട സംഘത്തിന്റെ പ്രസിഡന്റ് എൻ.സി. മോഹനൻ എന്നിവരെ ആദരിച്ചു.