
ആലുവ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ കീഴ്മാട് ശോഭായാത്ര സംഘടിപ്പിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നാരംഭിച്ച ശോഭയാത്രകൾ സൊസൈറ്റിപ്പടിയിൽ സംഗമിച്ചു. തുടർന്ന് മഹാശോഭയാത്രയായി മുള്ളംകുഴി ദേവി ക്ഷേത്രത്തിൽ സമാപിച്ചു. എ.കെ.ബാബു, ലാൽജി, സി.കെ.സുബ്രഹ്മണ്യൻ, രഞ്ജിത് രാജീവ്, കുഞ്ഞൻ, കെ.എ. പ്രഭാകരൻ, എം.കെ. സുദർശനൻ, സനൽകുമാർ, കെ.കെ. ശശി എന്നിവർ നേതൃത്വം നൽകി.