പള്ളുരുത്തി: സ്വാതന്ത്ര്യ സമര സേനാനി പാലപ്പറമ്പിൽ സുകുമാരന്റെ അനുസ്മരണ ദിനാചരണവും ജന്മശതാബ്ദി പുരസ്കാര ദാനകർമ്മവും എം.എൽ.എ ഉമ തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ത്യാഗരാജൻ, ജോൺ പഴേരി, കെ.എ.വേണുഗോ പാൽ,സാജൻ മണ്ണാളി,ജോൺ റിബല്ലോ,ലൈലാ ദാസ്, കെ. സുരേഷ്, എൻ.ജി.കൃഷ്ണ കുമാർ, വിപിൻ, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.