
ആലങ്ങാട്: കരുമാല്ലൂരിൽ വിവിധ ബാലഗോകുലങ്ങൾ ചേർന്ന് ശ്രീകൃഷ്ണജയന്തി ശോഭായാത്രയൊരുക്കി. മനയ്ക്കപ്പടി, പുറപ്പിള്ളിക്കാവ്, പുതുക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന പൂക്കാവടിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെയെത്തിയ ശോഭായാത്ര തട്ടാംപടി കവലയിൽ സംഗമിച്ചു. വെളിയത്തു നാട് ചെറിയത്ത് ചന്ദ്രശേഖര, ആറ്റിപ്പുഴ ശ്രീകൃഷ്ണം ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ശോഭായാത്രകൾ നടന്നു. മില്ലുപടി വെള്ളാം ഭഗവതി ക്ഷേത്രത്തിൽ നിന്നും വയലോടത്തു നിന്നും ആരംഭിച്ച ശോഭായാത്രകൾ തട്ടിക്കക്കടവ് ആറ്റിപ്പുഴ ക്ഷേത്രം വഴി ചെറിയത്ത് സമാപിച്ചു.