a

ചോറ്റാനിക്കര : ചോറ്റാനിക്കരയിൽ ബാലഗോകുലത്തിന്റ ആഭിമുഖ്യത്തിൽ ചോറ്റാനിക്കര അമ്പലം, അമ്പാടിമല ശിവക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് മഹാശോഭയാത്ര നടന്നു. അദ്ധ്യക്ഷൻ കൃഷ്ണനുണ്ണി, ആഘോഷ പ്രമുഘ് ബാലകൃഷ്ണൻ, ട്രഷറർ ഉത്തമൻ, സത്യൻ വയലിൽ, ശിവദാസൻ, ജയകുമാർ എം.എൻ., വിദ്യാനാഥ് എന്നിവർ നേതൃത്വം നൽകി. വൈകിട്ട് 4.30 ഓടു കൂടി ആരംഭിച്ച ശോഭയാത്രയിൽ 125 ഓളം കൃഷ്ണ - രാധ വേഷങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ശോഭയാത്ര 6.30 ന് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിച്ചു. പ്രസാദ വിതരണം നടന്നു.