peru1

പെരുമ്പാവൂർ ബാലഗോകുലം പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ശ്രീകൃഷ്ണജയന്തി മഹാശോഭായാത്ര നടത്തി. പെരുമ്പാവൂർ ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച ശോഭായാത്ര ശ്രീധർമ്മ ശാസ്താ ഗ്രൗണ്ടിൽ സമാപിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉണ്ണിക്കണ്ണന്മാരും രാധമാരുടെ വേഷമണിഞ്ഞ കുട്ടികളും മനംകുളിർപ്പിക്കുന്ന ദൃശ്യവിരുന്നായി. പെരുമ്പാവൂർ. ബാലഗോകുലം അകനാട് മണ്ഡലത്തിന്റെ നേതൃത്വത്തിൽ മഹാശോഭായാത്ര നടത്തി. മുടക്കുഴ ആനന്ദാനത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്ന് തുടങ്ങിയ മഹാശോഭായാത്ര അകനാട് കൂട്ടുപുറം മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.