
കൂത്താട്ടുകുളം :ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം മേഖലയിൽ ഏഴ് ശോഭാ യാത്രകൾ നടന്നു. കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിൽ നിന്ന് ഓണംകുന്ന് ഭഗവതിക്ഷേത്രത്തിലേക്കും ഒലിയപ്പുറം തൃക്കയിൽ നഗരസിംഹ സ്വാമിക്ഷേത്രത്തിൽ നിന്ന് ഒലിയപ്പുറം ഭഗവതിക്ഷേത്രത്തിലേക്കും ആലപുരം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനിന്ന് ആലപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്കും കാക്കൂർ ആമ്പശേരിക്കാവിൽ നിന്ന് തൃപ്പാദതിരികുളങ്ങര ക്ഷേത്രത്തിലേക്കും മണ്ണത്തൂരിൽ കോണത്ത് ദുർഗാഭഗവതി ക്ഷേത്രത്തിൽ നിന്ന് തുരുത്ത് മറ്റത്ത് ഭഗവതി ക്ഷേത്രത്തിലേക്കും പാലക്കുഴയിൽ കാരമല ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ നിന്ന് കോഴിപ്പിള്ളി ഭഗവതി ക്ഷേത്രത്തിലേക്കും പാലക്കുഴ ഭഗവതി ക്ഷേത്രത്തിൽ നിന്നും വടക്കൻ പാലക്കുഴ തൃക്കയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കും തിരുമാറാടി എടപ്രക്കാവിൽ നിന്ന് കിഴുതൃക്ക ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കും ശോഭായാത്രകളുണ്ടായി.
കാക്കൂരിൽ കെ.ജി.മോഹനൻ, പി.എൻ.പ്രദീപ്കുമാർ, സുരേന്ദ്രൻ,പൊന്നപ്പൻ എന്നിവർ നേതൃത്വം നൽകി. മണ്ണത്തൂരിൽ ശോഭാ യാത്രയ്ക്ക് മോഹനൻ, ലിജോ, ഗോപി ജയൻ പോത്തനാട്ടിൽ എന്നിവർ നേതൃത്വം നൽകി. കൂത്താട്ടുകുളത്ത് മോഹനൻ കിഴക്കുമ്പ്, കെ.എൻ.രാജേന്ദ്രൻ എന്നിവരും നേതൃത്വം നൽകി.