കൂത്താട്ടുകുളം: ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. യോഗം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം ടോജിൻ ജോൺ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എ.തെരുവിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജയ്സൺ സെബാസ്റ്റ്യൻ, സ്കൂൾ സ്കൗട്ട് മാസ്റ്റർ രാജേഷ് സി.കുന്നുംപുറം, വാളണ്ടിയർ ലീഡർ നെവിൻ ജോജോ എന്നിവർ സംസാരിച്ചു.