കോതമംഗലം: കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് കീഴിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പിണ്ടിമന പഞ്ചായത്തിലെ അങ്കണവാടികളെ അനുമോദിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആന്റണി ജോൺ എം. എൽ.എ ഉപഹാരം നൽകി. പതിനൊന്നാം വാർഡിലെ മുത്തംകുഴി പത്താം നമ്പർ അങ്കണവാടിക്ക് ഒന്നാം സ്ഥാനവും നാലാം വാർഡിലെ ചേലാട് നാലാം നമ്പർ അങ്കണവാടിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. അങ്കണവാടികൾക്കായി എം.ഐ.ശോഭ, ബിനു കുര്യാക്കോസ്, ഐബി കെ. വർഗീസ്, മറിയക്കുട്ടി എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, മറ്റ് ജനപ്രതിനിധികൾ, വിവിധ കർഷക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.