കോതമംഗലം: വാരപ്പെട്ടി ഗവൺമെന്റ് എൽ.പി സ്കൂളിന് ആന്റണി ജോൺ എം.എൽ.എയുടെ ശുഭയാത്ര പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ബസ് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിന്ദു ശശി,​ വാർഡ് അംഗം പ്രിയ സന്തോഷ്,​ഹെഡ്മിസ്ട്രസ് ലത ശ്രീധരൻ,​ അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.