കോതമംഗലം: തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിൽ ഫുട്ബാൾ ക്ലബ്ബ് ആരംഭിച്ചു. ചേലാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അശ്വ ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ക്ലബ്ബ് രൂപീകരണം. ഫുട്ബാൾ അക്കാഡമിയുടെ ഉദ്ഘാടനം ഇടുക്കി ഡിവിഷണൽ സെൻട്രൽ എക്സൈസ് ആൻഡ് ജി.എസ്.ടി അസിസ്റ്റന്റ് കമ്മിഷണറും അശ്വ ക്ലബ്ബ് പ്രസിഡന്റുമായ റോയ് വർഗീസ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ.രാജേഷ് രാജൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.എസ്. രാജലക്ഷ്മി,​ ക്ലബ്ബ് അംഗങ്ങളായ ജോമോൻ, പ്രദീപ്, സുനീഷ് തുടങ്ങിയവർ സംസാരിച്ചു.