
തൃക്കാക്കര: 25 വർഷങ്ങൾ ലൈബ്രേറിയനായി ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക വായനശാലയിൽ സേവനം പൂർത്തീകരിച്ച മഹേശ്വരി ഇന്ദുകുമാറിനെ ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക് ആദരിച്ചു. ബാങ്ക് പ്രസിഡന്റ് എൻ.എ. മണി ഉപഹാരം നൽകി. യോഗത്തിൽ ഡയറക്ടർ ബോർഡ് അംഗം കെ.ടി. മനോജ് അദ്ധ്യക്ഷത വഹിച്ചു.
പ്രിയദർശനൻ ബാങ്ക് സെക്രട്ടറി പി.എം. ലളിത, ഡയറക്ടർ ബോർഡ് അംഗം പി.വി. ഷാജി, ഐ.സി.എം.ആർ ഡയറക്ടർ ആർ.കെ. മേനോൻ,ഡോ.എസ്. ജയ് മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു